Tuesday, 27 February 2007
പിച്ചും പേയും
അമ്മ എന്റെ അടുത്തുണ്ട്.....അച്ചനും എന്റെ അരികത്തു തന്നെ ഉണ്ട്..അച്ചനെന്റെ പുറം തടവിത്തരുന്നുണ്ട്..അമ്മയെന്റെ കെട്ടിപ്പിടിച്ച് മുഖത്ത് തലോടുന്നുണ്ട്..പക്ഷെ അവറ്ക്കൊന്നും എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല..എന്റെ കണ്ണ് തുറന്നാണ്‍ ഇരിക്കുന്നത്..പക്ഷെ ഞാനൊന്നും കാണുന്നില്ല.ഞാന്‍ അച്ചനെ കണ്ടില്ല.അമ്മയെ കാണുന്നില്ല.മറ്റെന്തൊക്കെ ഞാന്‍ കാണുന്നു..ഞാന്‍ കാണുന്നതാണ്‍ വിളിച്ചു പറയുന്നത്...പക്ഷെ അവറ്ക്കത് പിച്ചും പേയുമാണ്‍...എന്നെ എന്തോ വലയം ചെയ്തിരിക്കുന്നു.ഇരുട്ട്.എനിക്കതില്‍ നിന്നും പുറത്ത് കടക്കന്‍ സാധിക്കുന്നില്ല. എന്തോ ഭീമാകാരമായത് എന്നോട് അടുത്തു വന്നു കൊണ്ടിരിക്കുന്നു...എനിക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല...അയ്യോ......അമ്മേ........
Subscribe to:
Posts (Atom)
>