Wednesday, 21 March 2007

പരേതന്റെ ജനാസ

“പാലപ്പുറം സ്വദേശി കരീം മാഷിന്റെ മകന്‍ അഷ്‌റഫ് ഇന്നു രാവിലെ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതന്റെ ജനാസ ഇന്നു വൈകുന്നേരം പാലപ്പുറം മസ്‌ജിദ് ഖബറിസ്‌ഥാനില്‍ നടക്കുന്നതാണ്.” ഒരു നടുക്കത്തോടെയാണ് ഓട്ടൊയില്‍ ഇരുന്നു ഞാന്‍ ഇതു കേട്ടത്. കാരണം ആ പരേതന്‍ ഞാനാ‍യിരുന്നു. എന്തൊ പ്രശ്‌നമുണ്ട്. ഞാന്‍ മനസ്സില്‍ കരുതി. ഏതായാലും നാട്ടിന്‍പുറത്തെ കവലയില്‍ ഇറങ്ങി കാര്യം തിരക്കാമെന്നു കരുതി. കവലയില്‍ ആളുകള്‍ കൂട്ടം കൂടി ഇരുന്നു സംസാരിക്കുന്നു. “രണ്ടു മണീക്കുര്‍ മുമ്പാണ് സംഭവം.ബാംഗ്ലൂരില്‍ നിന്നു വരുന്ന ബസ് ആയിരുന്നു. വഴിക്കു കാവുങ്ങലില്‍ വെച്ച് ലോറിയില്‍ ഇടിച്ചു. അവന്‍ സൈഡ് സീറ്റിലായിരുന്നു. അപ്പോ തന്നെ കഴിഞ്ഞു...” അവര്‍ പറയുന്ന ഞാന്‍ അവരുടെ മുമ്പിലുണ്ട്. എന്നിട്ടും ആര്‍ക്കും എന്നെ മനസ്സിലായില്ല. എങ്ങനെ മനസ്സിലാകാനാ..പഠനം മുഴുവന്‍ പുറത്ത്.പിന്നെ ജോലി കീട്ടിയത് സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിട്ട് ബാംഗ്ലൂരില്‍.നാട്ടുകാര്‍ക്കാര്‍ക്കും എന്നെ അറിയില്ല. എനിക്ക് അവരെയും. ഏതായാലും എത്രയും പെട്ടെന്ന് വീട്ടിലെത്തണം. അങ്ങനെ വീട്ടിലേക്ക് വെച്ച് പിടിച്ചു. പക്ഷെ വീട്ടിലെത്തിയപ്പോളാണ് മനസ്സിലായത്..ആര്‍ക്കും എന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല. വീട്ടില്‍ കൂട്ടകരച്ചിലാണ്. “ബോഡി എത്തി.” ആരോ വിളിച്ച് പറയുന്നത് കേട്ടു. ഓടിച്ചെന്ന് നോക്കി..അതെ ബോഡി എന്റേത് തന്നെ..ആ കിടക്കുന്നത് ഞാന്‍ തന്നെ. സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നോക്കി..ബാംഗ്ലൂരില്‍ നിന്ന് ബസ് പിടിച്ച ഞാന്‍ എന്തിനു കാവുങ്ങലില്‍ നിന്ന് ഓട്ടോ പിടിച്ചു വീട്ടിലെത്തി..!!!അതെ ഞാന്‍ മരിച്ചിരിക്കുന്നു. ഇത് ഞാന്‍..എന്റെ പ്രേതം. മരിച്ചു കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്നു ഒരുപാട് ആലോചിച്ചിട്ടുള്ള എനിക്ക് ഇന്നു യാഥാര്‍ത്ഥ്യം മനസ്സിലായിരിക്കുന്നു.

Tuesday, 27 February 2007

പിച്ചും പേയും

അമ്മ എന്റെ അടുത്തുണ്ട്.....അച്ചനും എന്റെ അരികത്തു തന്നെ ഉണ്ട്..അച്ചനെന്റെ പുറം തടവിത്തരുന്നുണ്ട്..അമ്മയെന്റെ കെട്ടിപ്പിടിച്ച് മുഖത്ത് തലോടുന്നുണ്ട്..പക്ഷെ അവറ്ക്കൊന്നും എന്നെ ആശ്വസിപ്പിക്കാന്‍‌ കഴിയുന്നില്ല..എന്റെ കണ്ണ് തുറന്നാണ്‍ ഇരിക്കുന്നത്..പക്ഷെ ഞാനൊന്നും കാണുന്നില്ല.ഞാന്‍ അച്ചനെ കണ്ടില്ല.അമ്മയെ കാണുന്നില്ല.മറ്റെന്തൊക്കെ ഞാന്‍ കാണുന്നു..ഞാന്‍ കാണുന്നതാണ്‍ വിളിച്ചു പറയുന്നത്...പക്ഷെ അവറ്ക്കത് പിച്ചും പേയുമാണ്‍...എന്നെ എന്തോ വലയം ചെയ്തിരിക്കുന്നു.ഇരുട്ട്.എനിക്കതില്‍ നിന്നും പുറത്ത് കടക്കന്‍ സാധിക്കുന്നില്ല. എന്തോ ഭീമാകാരമായത് എന്നോട് അടുത്തു വന്നു കൊണ്ടിരിക്കുന്നു...എനിക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല...അയ്യോ......അമ്മേ........
>